കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന് പിന്നില്‍ മോഡിയെന്നു ഹാഫിസ് സയീദ്‌

single-img
9 June 2014

കറാച്ചി: കറാച്ചി വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ജമാഅത്ത് ഉദ് ദഅ്‌വാ നേതാവ് ഹാഫിസ് സെയിദ് ആരോപിച്ചു.ട്വിറ്ററിലൂടെയാണ് ഹാഫിസ് സെയിദ് മോദിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്നും രാജ്യത്തിന് യഥാര്‍ത്ഥ ശത്രുക്കളെ അറിയാമെന്ന് ഹാഫിസ് സെയിദ് ട്വിറ്ററിലൂടെ പറയുന്നു.

ഞായറാഴ്ച രാത്രിയില്‍ കറാച്ചി ജിന്നാ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 10 പേരും തീവ്രവാദികളാണ്. പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണ് ചാവേറാക്രമണം നടത്തിയത്.

ആറ് അമേരിക്കന്‍ പൗരന്മാര്‍ അടക്കം 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സെയിദ്. പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ള ഹാഫിസ് സെയിദ് പാകിസ്താനിലാണ് കഴിയുന്നത്.

കറാച്ചി വിമാനത്താവളത്തില്‍ നടന്ന സംഭവം പാക്കിസ്ഥാന് നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞുകൊണ്ടാണ് സയീദിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ ഇന്ത്യയുടെ പങ്കു ആരോപിച്ചു കൊണ്ട് നിരവധി വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുകയാണ്.തീവ്രവാദികളില്‍ നിന്നും പിടിച്ചെടുത്ത “ഇന്ത്യന്‍ ആയുധങ്ങളില്‍ ” മോഡിയുടെ പേര് സംസ്കൃതത്തില്‍ ആലേഖനം ചെയ്തിരുന്നു എന്ന തരത്തില്‍ പരിഹാസ്യമായ വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്.

Screenshot_34