സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച പ്രതി ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി

single-img
9 June 2014

goസൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച പ്രതി ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി . വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്.
2011 ഒക്ടോബര്‍ 31ന് തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയെങ്കിലും മാസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കൊടുവില്‍ 2013 ഡിസംബര്‍ 17ന് കോടതി വധശിക്ഷ ശരിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. രാഹുല്‍ ഗുപ്ത മുഖേനയാണ് ഹര്‍ജി നല്കിയത് .