സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയ ഗോപി കോട്ടമുറിക്കലിനെ സിപിഎം തിരിച്ചെടുക്കും

single-img
9 June 2014

gopiസ്വഭാവദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ഗോപി കോട്ടമുറിക്കലിനെ സിപിഎം തിരിച്ചെടുക്കും. തിരിച്ചെടുക്കാനുള്ള സംസ്ഥാനസമിതിയുടെ തീരുമാനം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു ഗോപി കോട്ടമുറിക്കല്‍.

തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഗോപി കോട്ടമുറിക്കല്‍ നേരത്തെ സിപിഎം നേതൃത്വത്തിന് കത്തു നല്കിയിരുന്നു. ഗോപി കോട്ടമുറിക്കലിനൊപ്പം പാര്‍ട്ടി പുറത്താക്കിയ എം.ആര്‍. മുരളിയെയും തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചു. ബിജെപിയില്‍ നിന്ന് ഇടതുചേരിയിലെത്തിയ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്കാനും കേന്ദ്രകമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.