സംസ്ഥാനത്ത് എന്തിനാണ് ഇത്രയധികം ബാറുകളെന്ന് ഹൈക്കോടതി; ഈ സര്‍ക്കാര്‍ ആകെ അനുവദിച്ച 60 ബാറുകളില്‍ 38 എണ്ണം തുറന്നത് കോടതി പറഞ്ഞിട്ട്

single-img
9 June 2014

Barകേരളത്തില്‍ എന്തിനാണ് ഇത്രയധികം ബാറെന്ന് ചോദിച്ച് സര്‍ക്കാരിനെ വെട്ടിലാക്കിയ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ടാകില്ല, ഈ സര്‍ക്കാര്‍ കാലയളവില്‍ തുറന്ന 60 ബാറുകളില്‍ 38 എണ്ണവും തുറന്നത് കോടതി ഉത്തരവിന്റെ ബലത്തിലാണെന്ന്.

സുപ്രീം കോടതിയടക്കമുള്ള കോടതികളില്‍ നിന്നും കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പല ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2012 സെപ്തംബര്‍ 19ന് സുപ്രീംകോടതി നല്‍കിയ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ 11 ബാറുകളാണ് തുറന്നത്. ഇതില്‍ എട്ടെണ്ണം ത്രിസ്റ്റാറുകളും രണ്ടെണ്ണം ഫോര്‍ സ്റ്റാറും ഒരെണ്ണം ഹെറിറ്റേജ് ഹോട്ടലുമാണ്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കിയത് എറണാകുളത്താണ്. 12 എണ്ണമാണ് ഇവിടെ നല്‍കിയത്. തൃശൂറില്‍ 6 ഉം കൊല്ലത്ത് 5 ഉം തിരുവനന്തപുരത്ത് 4ഉം പാലക്കാട് 3 ഉം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളില്‍ 2 ഉം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ ഒന്നും ലൈസന്‍സുകള്‍ കോടതി ഇടപെട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ അനുവദിച്ച 60 ബാറുകളില്‍ 16 എണ്ണവും എറണാകുളം ജില്ലയിലാണ്.