ഷൊയ്ബ് അക്തര്‍ 39 ല്‍ വിവാഹിതനാകുന്നു; വധു 17 കാരി റുബാബ

single-img
9 June 2014

Shoib Aktharഒടുവില്‍ റാവല്‍പിണ്ടി എക്‌സപ്രസ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വധു ഹരിപൂരില്‍നിന്നുള്ള ബിസിനസുകാരനായ മുഷ്താഖ് ഖാന്റെ മകള്‍ 17 വയസ്സുകാരി റുബാബ. ജൂണ്‍ പകുതിക്കു ശേഷമായിരിക്കും വിവാഹമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 19ന് മെഹന്ദിയും തൊട്ടടുത്ത ദിവസം രുക്‌സാതിയും 22ന് റാവല്‍പിണ്ടിയില്‍ വാലിമയും നടക്കുമെന്നാണ് പാക് പത്രം പറയുന്നത്. ഹരിപൂരിലെ ബിലാവല്‍ ഹാളിലായിരിക്കും വിവാഹ സല്‍ക്കാരമെന്നും പത്രം സൂചിപ്പിക്കുന്നു.

റുബാബിന് മൂന്നു ജ്യേഷ്ഠന്‍മാരും ഒരു അനുജത്തിയുമാണുള്ളതെന്നും അബോട്ടാബാദിലെ സ്‌കൂളില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയാണ് ഈ സുന്ദരിയെന്നും പത്രം പറയുന്നു.. കഴിഞ്ഞ മാസം പരീക്ഷ കഴിഞ്ഞതോടെ വീട്ടുകാര്‍ വിവാഹത്തിന് പച്ചക്കൊടി കാട്ടിയെന്നും കഴിഞ്ഞ വര്‍ഷം അക്തറിന്റെ കുടുംബം ഹജിന് പോയപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചതെന്നും സൂചനയുണ്ട്.

എന്നാല്‍ ഇതിലെ തമാശ റുബാബയ്ക്ക് ക്രിക്കറ്റിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂട എന്നുള്ളതാണ്. അതുകൊണ്ടുതന്നെ അക്തറാരാണെന്നും ക്രിക്കറ്റില്‍ എന്തായിരുന്നുവെന്നും റുബാബയ്ക്ക് വലിയ പിടിയില്ലെന്നും പത്രം വെളിപ്പെടുത്തുന്നു.

എന്നാല്‍ ഈ വിവാഹവാര്‍ത്ത കള്ളമാണെന്നും അതിനെ തുടര്‍ന്നുള്ള ആശംസകള്‍ സ്വീകാര്യമാണെങ്കിലും അത് തെറ്റായ വാര്‍ത്തയുടെ പേരില്‍ ആകരുതെന്നും അക്തര്‍ ട്വീറ്റ് ചെയ്തു.