പെരിങ്ങാട് സ്വലാത്തിന്റെ 12-)ം വർഷിക സമ്മേളനവും; സൗജന്യ മെഡിക്കൽ ക്യാമ്പും

single-img
9 June 2014

peringadപെരിങ്ങാട് ഇമാം അൽ ഹാജ് അബു മുഹമ്മദ് ഇദിരീസ്സുശ്ശാഫി കരുവയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തി വരാറുള്ള സ്വലാത്ത് മജിലിസ്സിന്റെ 12-)ം വർഷികത്തോടനുബന്ധിച്ച് ദു:ആ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും 2014 ജൂൺ 6 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടക്കുന്നു.
സ്വലാത്ത് മജിലിസ്സിന്റെ 12-)ം വാർഷികാഘോഷത്തിന്റെ ഉത്ഘാടനം ജൂൺ 6-ന് ജുമുആ നമസ്കാരാനന്തരം അൽ ഉസ്താദ് ഷംസുദ്ദീൻ സൈനി കാമിൽ സഖാഫിയും പെരിങ്ങാട് ഇമാം അൽ ഹാജ് അബു മുഹമ്മദ് ഇദിരീസ്സുശ്ശാഫിയും ചേർന്ന് പതാക ഉയർത്തി നിവ്വഹിച്ചു.

2014 ജൂൺ 7,8 ദിവസങ്ങളിൽ മഗ് രിബ് നമസ്കാരാനന്തരാം മൗലിദ് പാരായണം ഉണ്ടായിരുന്നു.

2014 ജൂൺ 9
മഗ് രിബ് നമസ്കാര ശേഷം ജനാബ് ഹാജി ജെ.എം. സാലി(പ്രസിഡന്റ് PMJCT)യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന മതവിജ്ഞാന സദസ്സിനെ അൽ-ഉസ്താദ് ഷിഹാബുദ്ദീൻ നിസ്സാമി ഉദ്ഘാടനം ചെയ്യുന്നു. ഉദ്ബോധന പ്രഭാഷണം നടത്തുന്നത് അൽ ഹാഫിസ് മുഹമ്മദ് ശഫീഖ് മൗലവി(അൽ ജാമിഈ (MFB,MD,MA)), മുഖ്യപ്രഭാഷണം അൽ ഉസ്താദ് ഷംസുദ്ദീൻ സൈനി കാമിൽ സഖാഫി  നിർവ്വഹിക്കുന്നു.

2014 ജൂൺ 10,11,12 ദിവസങ്ങളിൽ മഗ് രിബ് നമസ്കാര ശേഷം ബീമാപള്ളി ചീഫ് ഇമാം അൽ ഉസ്താദ് ഹസ്സൻ അഷ്റഫി ഫാളിൽ ബാഖവി മതപ്രഭാഷണം നടത്തുന്നു.

2014 ജൂൺ 13 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത് ബി.ശിവദാസൻ പിള്ള(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ചടയമഗലം), നേതൃത്വം നൽകുന്നത് ഡോ.സബീർ.എ.റഷീദ്(ഡോ.റഷീദ്സ് ഡയബറ്റീസ് സ്പെഷ്യലിറ്റി സെന്റർ TVM).
വൈകുന്നേരം 3 മണിമുതൽ ദഫ് കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് അസർ നമസ്ക്കര ശേഷം പെരിങ്ങാട് ഇമാം അൽ ഉസ്താദ് അബു മുഹമ്മദ് ഇദിരീസ്സുശ്ശാഫിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഉദ്ഘാടനവും, ചികിത്സാ സഹായ വിതരണവും ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ എം.പി. നിർവ്വഹിക്കുന്നു. വിദ്യാഭ്യാസ അവാർഡ് വിതരണവും മുഖ്യപ്രഭാഷണവും ശ്രീ.മുല്ലക്കര രത്നാകരൻ എം.എൽ.എ. നടത്തുന്നു.

മത സാംസ്കാരിക വിദ്യഭ്യാസ സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കരുനാഗപ്പള്ളി CHMTTI പ്രിൻസിപ്പാൾ  ജനാബ് മണക്കാട് നജീമുദ്ദീനെ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ EX.M.L.A ആദരിച്ച് പ്രഭാഷണം നടത്തുന്നു.

കൂടാതെ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അതിനു പ്രാപ്തരാക്കിയ ഗുരുനാഥന്മാരെയും വേദിയിൽ അനുമോദിക്കുന്നു. കടയ്ക്കൽ സബ് ഇൻസ്പെക്റ്റർ കബീർ, ഡോ.എം.എം.ബഷീർ മൗലവി, പെരിങ്ങാട് സ്വലാത്ത് അമീറും ദുബൈ ജബൽ അലി ഇമാമുമായ നാസറുദ്ദീൻ മൗലവി എന്നിവർ പ്രസംഗിക്കുന്നു. വർഷികത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് നിരവധി സാംസ്കാരിക പ്രവർത്തകർ സംസാരിക്കുന്നു.