കേരളത്തിൽ ആർ.എസ്.പി വിട്ടുപോയത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വി.എസ്

single-img
8 June 2014

vsകേരളത്തിൽ ആർ.എസ്.പി വിട്ടുപോയത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വി.എസ് കേന്ദ്ര കമ്മിറ്റിയിൽ . ഇതടക്കമുള്ള സംസ്ഥാന നേതൃത്വത്തിന്റെ പല നിലപാടുകളും ഇടതുമുന്നണിയെ ദുർബലമാക്കിയെന്നും വി.എസ്‌ വിമർശിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ എഴുതി തയാറാക്കിയ പ്രസംഗത്തിലാണ് വി.എസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍.എസ്.പിയുടെ കൊഴിഞ്ഞുപോക്ക് ആയുധമാക്കിയത്.

 

മുന്നണി വിപുലീകരിക്കണമെന്ന പാർട്ടി കോൺഗ്രസിലെ തീരുമാനം നടപ്പാക്കിയില്ല. 2009ൽ ജനതാദളിന്റെ ഒരു വിഭാഗം മുന്നണി വിട്ടതും ഇപ്പോൾ ആർ.എസ്.പിയുടെ വിട്ടുപോകലും ഇടതുമുന്നണിയെ ക്ഷീണിപ്പിച്ചു. ആർ.എസ്.പിയുടെ വിട്ടുപോക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. സ്ഥാനാർത്ഥി നിർണയത്തില്‍ കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുക്കാതെയായിരുന്നു നേതൃത്വത്തിന്റെ പ്രവർത്തനം. ഇത് താഴ്ന്ന ഘടകങ്ങളിൽ നിരാശയ്ക്ക് ഇടയാക്കി. എറണാകുളം, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ ജില്ലാ കമ്മിറ്റികളില്‍ എതിർപ്പ് ഉണ്ടായതാണ്. അത് മുഖവിലയ്ക്കെടുത്തില്ലെന്നും വി.എസ് പറഞ്ഞു.

 

ടി.പി വധക്കേസിലെ കേസിലെ പാർട്ടി നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ടി.പി കേസ് സ്വാധീനം ചെലുത്തി എന്നും വി എസ് പറഞ്ഞു.