പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഐ എന്‍ എസ് വിക്രമാദിത്യയില്‍ യാത്രനടത്തും

single-img
8 June 2014

insപ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഐ എന്‍ എസ് വിക്രമാദിത്യയില്‍ യാത്രനടത്തും. ഗോവയില്‍ നിന്നാവും പ്രധാനമന്ത്രിയുടെ യാത്ര. ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലാണ് ഐ എന്‍ എസ് വിക്രമാദിത്യ.

 

44,500 ടണ്‍ ഭാരമുള്ള യുദ്ധക്കപ്പല്‍ 15000 കോടിക്ക് റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങിയത്. 2013 നവംബര്‍ 16 ന് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി റഷ്യയില്‍വച്ചാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്.