സംസ്ഥാനത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത

single-img
8 June 2014

windസംസ്ഥാന തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വരെ ഏഴ് സെന്റീമീറ്ററിന് മുകളിലുള്ള ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നുണ്ട്.