ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

single-img
8 June 2014

chandraആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുണ്ടൂരിലെ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയിൽ ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കു പുറമേ 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രാ പ്രദേശ് വിഭജിച്ചതിനു ശേഷം രൂപീകൃതമായ ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു.