നോയ്ഡയിൽ ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് വെടിയേറ്റു മരിച്ചു

single-img
8 June 2014

noidaനോയ്ഡയിൽ ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം പണ്ഡിറ്റിനെ ഡൽഹി ഗ്രേറ്റർ നോയിഡയിൽ വച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പണ്ഡിറ്റിന് നേരെ സംഘം 5 റൗണ്ട് വെടിയുതിർത്തു. അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഇവിടെ റോഡ് തടയുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.