ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുന:സംഘടിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
8 June 2014

aravindആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുന:സംഘടിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ . പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി പുന:സംഘടിപ്പിക്കുമെന്നും മിഷന്‍ വിസ്താര്‍ എന്ന പേരിലാവും പുന:സംഘടനാ നടപടികളെന്നും കെജ്‌രിവാൾ സൂചിപ്പിച്ചു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 

മൂന്ന് ദിവസം നീണ്ട ദേശീയ എക്സിക്യൂട്ടീവിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. നേതാക്കളുടെ രാജിയും പരസ്യപ്രസ്താവനകളും പാർട്ടയിൽ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്നത്.

 

മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണിന്റെ വസതിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ കെജ്‌രിവാളിനെക്കൂടാതെ യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ, അഷുതോഷ്, അജ്ഞലി ദമാനിയ തുടങ്ങിയ നാൽപ്പതോളം നേതാക്കള്‍ പങ്കെടുത്തു.