പാലക്കാട്ട് തോറ്റെങ്കിലും അഞ്ചു മണ്ഡലങ്ങളില്‍ യുഡിഎഫിനു നേട്ടമെന്ന് എസ്‌ജെഡി

single-img
7 June 2014

Veerendrakumarലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെങ്കിലും പാര്‍ട്ടിക്കു സ്വാധീനമുള്ള അഞ്ചു മണ്ഡലങ്ങളില്‍ യുഡിഎഫിനു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നു സോഷ്യലിസ്റ്റ് ജനത -ഡെമോക്രാറ്റിക് (എസ്‌ജെഡി)യുടെ വിലയിരുത്തല്‍.

വടകര, കോഴിക്കോട്, വയനാട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ എസ്‌ജെഡി വോട്ടുകള്‍ യുഡിഎഫിനു കാര്യമായി ഗുണം ചെയ്തുവെന്നു പാര്‍ട്ടി അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്‍മാരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.