പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ലേഖനമെഴുതി: ശശി തരൂർ എം.പി ഹൈക്കമാൻഡിന് വിശദീകരണം നൽകി

single-img
7 June 2014

sasiപ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീർത്തിച്ച് ലേഖനമെഴുതിയത് സംബന്ധിച്ച് ശശി തരൂർ എം.പി പാർട്ടി ഹൈക്കമാൻഡിന് വിശദീകരണം നൽകി.തരൂരിന്റെ ലേഖനത്തിലെ പരാമർശങ്ങൾ പാർട്ടി നേതൃത്വം തളളിക്കളഞ്ഞതിനെ തുടർന്നാണ് വിശദീകരണം എഴുതി നൽകിയത്.

 

 

 

പ്രധാനമന്ത്രിയെന്ന നിലയിൽ ഏവരെയും ഉൾകൊളളുന്ന തരത്തിലുളള മോഡിയുടെ പ്രവർത്തനം തളളിക്കളയാനാവില്ലെന്ന് തരൂർ തന്റെ ലേഖനത്തിൽ പറഞ്ഞിരുന്നു. മോഡി ജനങ്ങൾക്ക് നൽകുന്ന ഉറപ്പിനെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും, അല്ലാതെ മോഡിയെ അനുകൂലിച്ചിട്ടില്ലെന്നും തരൂർ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.