ഡോക്ടറും മറ്റു സൗകര്യങ്ങളുമില്ലാതെ വനത്തില്‍ ഒറ്റയ്ക്ക് പ്രസവിക്കണം; പുതിയ റിയാലിറ്റി ഷോ ‘ബോണ്‍ ഇന്‍ ദി വൈല്‍ഡ്’

single-img
7 June 2014

Birth in Nature: Natural Birthഅമേരിക്കല്‍ ചാനലിലെ ഒരു റിയാലിറ്റി ഷോ തുടങ്ങും മുമ്പ് തന്നെ ലോകപ്രശസ്തിയാര്‍ജ്ജിക്കുന്നു. പലതരത്തിലുള്ള റിയാലിറ്റി ഷോകള്‍ക്കു നടുവിലെ വ്യത്യസ്തമായ ഒരു ഷോ. പ്രസവം കാട്ടില്‍ ചിത്രീകരിക്കുന്ന റിയാലിറ്റി ഷോയുമായി എത്തുന്നത് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ലൈഫ്‌ടൈമാണ്.

ബോണ്‍ ഇന്‍ ദി വൈല്‍ഡ് എന്നാണ് ഷോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിബന്ധനകളുമുണ്ട്. അതില്‍ ഒന്ന് ആദ്യമായി അമ്മയാകുന്നവരെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല എന്നതാണ്. മാത്രമല്ല ഇവര്‍ എപ്പോഴും നിരീക്ഷണത്തിലും ആയിരിക്കും.

എന്നാല്‍ ഷോ തുടങ്ങും മുമ്പ് തന്നെ വിവാദങ്ങളും എത്തിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെസഹായമില്ലാതെ കാട്ടില്‍ വച്ച് പ്രസവം നടത്തുന്നത് അപകടമാണെന്നാണ് വിമര്‍ശകരുടെ വാദം. അത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ആപത്താണ്. എന്നാന്‍ ആവശ്യമായ സുരക്ഷയെല്ലാം ഒരുക്കുമെന്നാണ് ലൈഫ്‌ടൈം അധികൃതര്‍ പറയുന്നത്.

ഈ ഷോ തുടങ്ങാന്‍ കാരണമായ ഒരു യുട്യൂബ് വീഡിയോ ഉണ്ട്. ഉഷ്ണ മേഖലയിലെ അരുവികളുടെ തീരത്ത് എവിടെയോ വച്ച് പ്രസവിക്കുന്ന സ്ത്രീയുടെ വീഡിയോ യൂട്യൂബില്‍ രണ്ടു കോടി ഹിറ്റാണ് നേടിയത്. ഇതാണ് ഷോയുടെ ഉപജ്ഞാതാക്കളെ ഇതു തുടങ്ങാന്‍ പ്രേരിപ്പിച്ചത്.