എംപിയുടെ വീടിനു നേരെയുള്ള കല്ലേറിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെന്ന് ഷിബു ബേബി ജോണ്‍

single-img
7 June 2014

shibu baby johnപ്രേമപചന്ദ്രന്‍ എം.പിയുടെ വീടിനു സമീപം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികളാണ് എംപിയുടെ വീടിനു നേരെയുള്ള കല്ലേറിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി ഷിബു ബേബി ജോണ്‍. ഫേസ് ബുക്കിലൂടെയും മറ്റും എംപിക്കെതിരെ വാര്‍ത്താക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യങ്ങളും വീടാക്രമണവും മറ്റും ചില പ്രത്യേക ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും മന്ത്രി പറഞ്ഞു.

എംപിയുടെ വീടാക്രമിച്ചത് ശുഭസൂചനയല്ല. രാഷ്ടീയ എതിര്‍പ്പുകള്‍ ഉണ്ടാകാറുണെ്ടങ്കിലും ആക്രമണ സ്വഭാവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.