ജാര്‍ഖണ്ഡില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ ഇന്ന് നാട്ടിലേക്ക് തിരിച്ചയയ്ക്കും

single-img
7 June 2014

Manushyakadathuജാര്‍ഖണ്ഡില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ ഇന്ന് നാട്ടിലേക്ക് തിരിച്ചയയ്ക്കും. ഇന്ന് രാവിലെ പത്തരയ്ക്കുള്ള ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസ്സില്‍ ഇവര്‍ക്ക് എ.സി. ബോഗികള്‍ അനുവദിച്ചിട്ടുണ്ട്. ബോഗികളുടെ എണ്ണമനുസരിച്ച് കഴിയുന്നത്ര കുട്ടികളെ ശനിയാഴ്ചതന്നെ അയയ്ക്കും. ബാക്കി കുട്ടികളുണ്ടെങ്കില്‍ തിങ്കളാഴ്ച അയയ്ക്കാനാണ് തീരുമാനം.

വ്യാഴാഴ്ച 134 കുട്ടികളാണ് പാലക്കാട് ഓര്‍ഫനേജില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 33 പേരെ വെള്ളിയാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.ബിഹാറിലെ ഒമ്പത് കുട്ടികളാണ് ഇനി പാലക്കാട് ഓര്‍ഫനേജിലുള്ളത്.

 

ഇവരെക്കുറിച്ചറിയാന്‍ ബിഹാര്‍ സാമൂഹ്യക്ഷേമവകുപ്പിലെ അസി. ഡയറക്ടര്‍മാരായ എം.എം. ഹഷ്മി, സ്മിത, ബിഹാറിലെ യൂനിസെഫ് കണ്‍സള്‍ട്ടന്റ് ഷഹീദ് ജാവേദ് എന്നിവര്‍ പാലക്കാട്ടെത്തി. മുക്കം ഓര്‍ഫനേജ് സന്ദര്‍ശിക്കുകയും ചെയ്തു.

 

അതേസമയം ഉത്തരാഖണ്ഡില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘവും വന്നിട്ടുണ്ട്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് വെള്ളിയാഴ്ച കുട്ടികളില്‍നിന്ന് മൊഴിയെടുത്തു.