ആം ആദ്മി പാര്‍ട്ടിയിലുണ്ടായ അഭിപ്രായവ്യത്യാസവും ഭിന്നിപ്പും പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി

single-img
7 June 2014

aravindമുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും കെജ്രിവാള്‍ . പാര്‍ട്ടിയില്‍നിന്ന് ഈയിടെ രാജിവെച്ച ഗാസിയാബാദിലെ എ.എ.പി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിയയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

കെജ്രിവാളിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് അയച്ച ഇ-മെയില്‍ പരസ്യമായത് വിവാദമായിരുന്നു. കെജ്രിവാള്‍ പാര്‍ട്ടിയില്‍ വ്യക്തികേന്ദ്രിതമായ സംസ്‌കാരം വളര്‍ത്തുന്നുവെന്നും ഇത് പാര്‍ട്ടിക്കും അദ്ദേഹത്തിനും ദോഷംചെയ്യുമെന്നാണ് യോഗേന്ദ്രയാദവ് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആരോപിച്ചത്. പാര്‍ട്ടി കടുത്ത നയദാരിദ്ര്യം നേരിടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.