ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരിടം മരിയ ഷറപ്പോവക്ക്

single-img
7 June 2014

Maria Sharapova French Openഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരിടം റഷ്യയുടെ മരിയ ഷറപ്പോവക്ക് . ഫൈനലില്‍ റുമേനിയയുടെ സിമോണ ഹലേപ്പയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയാണ് ഷറപ്പോവ കിരീടം ചൂടിയത്.ഇന്ന് നടന്ന കലാശപ്പോരില്‍ ഹലേപ്പയെ 6-4 6-7 (5-7) 6-4 എന്ന സ്‍കോറിനാണ് ഷറപ്പോവ കീഴടക്കിയത്. കരിയറിലെ അഞ്ചാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണ് ഷറപ്പോവ നേടുന്നത്. ഇതു രണ്ടാം തവണയാണ് ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍ കിരീടം ഉയര്‍ത്തുന്നത്. 2012 ല്‍ ഇറ്റലിയുടെ സാറാ ഇറാനിയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍ കന്നി കിരീടം സ്വന്തമാക്കിയത്.