എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ വീടിനു നേരെ കല്ലേറ്‌

single-img
7 June 2014

29TV_PREMACHANDRAN_119573eകൊല്ലം : ആര്‍.എസ്.പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ വീടിനു നേരെ കല്ലേറ്‌.  കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള അദ്ദേഹത്തിന്‍െറ വീടിനു നേരെ ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു.രാവിലെ വീട്ടില്‍ പത്രവുമായി എത്തിയ ആളാണ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് പ്രേമചന്ദ്രനെ വിവരം അറിയിച്ചത്.
വീടിന്‍െറ മതിലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കും സോണിയഗാന്ധിക്കും ഒത്താശപാടാന്‍ പോയ പ്രേമചന്ദ്രനു കാലം മാപ്പു തരില്ലെന്നും സ്ഥാനമാനങ്ങള്‍ക്കായി പ്രേമചന്ദ്രന്‍ ഇടതുമുന്നണിയെ വഞ്ചിച്ചെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.എന്‍.കെ പ്രേമചന്ദനും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.