എം.പി സുമിത്ര മഹാജന്‍ ഇന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും

single-img
6 June 2014

suബിജെപിയുടെ ഇന്‍ഡോര്‍ എംപി സുമിത്ര മഹാജന്‍ ഇന്ന് ലോക്‌സഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഇന്നു തെരഞ്ഞെടുപ്പു നടക്കാനിരിക്കേ സുമിത്ര മഹാജന്റെ പേര് മാത്രമാണു നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.

ഇന്ന് തെരഞ്ഞെടുക്കപ്പെടുന്നതോടെ ലോക്‌സഭാ സ്പീക്കര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാകും സുമിത്രാ മഹാജന്‍. അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.