സുമിത്ര മഹാജനെ ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുത്തു

single-img
6 June 2014

Sumitraബിജെപി നേതാവും മുതിര്‍ന്ന പാര്‍ലമെന്റംഗവുമായ സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടക്കം 19 പാര്‍ട്ടി നേതാക്കളാണു സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ സുമിത്ര മഹാജന്റെ പേര് ശിപാര്‍ശ ചെയ്തത്. എല്‍.കെ.അഡ്വാനി അടക്കമുള്ളവര്‍ സുമിത്ര മഹാജനെ പിന്താങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രിയും മറ്റ് കക്ഷി നേതാക്കളും ചേര്‍ന്ന് സുമിത്ര മഹാജനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു.

ഇന്‍ഡോറില്‍ നിന്ന് എട്ടാം തവണയും ലോക്‌സഭാംഗമായ സുമിത്ര മഹാജന്‍, വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.