എ.പി.അബ്ദുള്ളക്കുട്ടിയെ കൊണ്ട് എം.എല്‍.എ സ്ഥാനം രാജിവെപ്പിച്ച് താന്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ. സുധാകരന്‍

single-img
6 June 2014

kഎ.പി.അബ്ദുള്ളക്കുട്ടിയെ കൊണ്ട് എം.എല്‍.എ സ്ഥാനം രാജിവെപ്പിച്ച് താന്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുൻ എം പി കെ. സുധാകരന്‍ .

 

മാധ്യമങ്ങള്‍ മെനഞ്ഞ കള്ളവാര്‍ത്ത ആണത് എന്നും അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ തന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കണം എന്നും മാധ്യമങ്ങളിലൂടെയുള്ള കള്ളപ്രചരണം അവസാനിപ്പിക്കണം എന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രനും സുധാകരനൊപ്പം പങ്കെടുത്തു.

 
അതേസമയം തന്റെ രാജിയെക്കുറിച്ച് വന്ന വാര്‍ത്ത വ്യാജമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. താനും ഡി.സിസിയും തമ്മില്‍ യാതൊരു തര്‍ക്കവുമില്ല. മറിച്ച്, വിഷമഘട്ടങ്ങളില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷിച്ചിട്ടേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.