തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇന്ന് പ്രധാനമന്ത്രിയെ കാണും

single-img
6 June 2014

K-Chandrasekhar-Raoപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവു ഇന്ന് കൂടികാഴ്ച നടത്തും. പ്രധാനമന്ത്രിയെ കണ്ട ശേഷം അദ്ദേഹം മറ്റ് കേന്ദ്രമന്ത്രിമാരേയും കാണും. തെലുങ്കാനയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയെന്നതാണ് മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവുവിന്റെ ഏറ്റവും പ്രധാനമായ ആവശ്യം.

അടിസ്ഥാന സൗകര്യവികസനത്തിനും കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്ന പദ്ധതികള്‍ക്കും പ്രത്യേക സഹായം കേന്ദ്രത്തില്‍ നിന്നും തെലുങ്കാന പ്രതീക്ഷിക്കുന്നുവെന്നും റാവുവിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.