മനുഷ്യക്കടത്തെന്ന വിശേഷണം അതിരുകടന്നതെന്ന് കുഞ്ഞാലിക്കുട്ടി

single-img
6 June 2014

kunjalikkuttyയത്തീംഖാനയിലേക്കു കുട്ടികളെ കൊണ്ടുവന്നതില്‍ അപാകതകള്‍ ഉണെ്ടങ്കിലും മനുഷ്യക്കടത്തെന്നു വിശേഷിപ്പിച്ചത് അതിരുകടന്നുവെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കുട്ടികളെ കൊണ്ടുവന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കു ടിക്കറ്റ് എടുക്കണമായിരുന്നു, കൃത്യമായ അനുമതി വാങ്ങണമായിരുന്നു എന്നു തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെ ഗൗരവമായി കാണുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടികളെ അനാഥാലയത്തിലേക്കു കൊണ്ടുവന്ന സംഭവത്തെക്കുറിച്ചു ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.