ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ദിനാചരണം; അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്ക്

single-img
6 June 2014

Golden-Templeഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 30-മത് വാര്‍ഷികദിന ചടങ്ങിനിടെ അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിനുളളില്‍ സിഖ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ശിരോമണി അകാലിദള്‍ (പഞ്ചാബ്),-എസ്ജിപിസി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.