മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഡ്യൂപ്പ് ഇന്ന് ഭക്ഷണത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുന്നു

single-img
6 June 2014

Chandraദൗത്യം സിനിമയില്‍ കാട്ടിലൂടെ സാഹസികമായി ബൈക്കോടിക്കുന്ന മോഹന്‍ലാലിനെയും കാര്‍ണിവെല്ലില്‍ മരണക്കിണറില്‍ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്ന മമ്മൂട്ടിയെയും തിരശ്ശീലയില്‍ കണ്ട് കയ്യടിച്ചവരാണ് മലയാളികള്‍. പക്ഷേ അന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി ഡ്യൂപ്പായി ബൈക്കില്‍ സാഹസിക പ്രകടനം നടത്തിയ വ്യക്തി ഇന്ന് വിശപ്പടക്കാന്‍ ഭിക്ഷാടനം നടത്തുകയാണ്.

ശരീരം മുഴുവന്‍ പൊള്ളലേറ്റ് ഇരുന്ന് നിരങ്ങുന്ന ഭാര്യയ്ക്കും തനിക്കും വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ ചന്ദ്രബോസ് ഒരു കാലത്ത് മലയാള ആക്ഷന്‍ സിനിമകളുടെ അഭിവാജ്യ ഘടകമായിരുന്നു. സ്വന്തമായി ജാവ ബൈക്കുണ്ടായിരുന്ന ചന്ദ്രബോസ് ബൈക്ക് അഭ്യാസപ്രകടനങ്ങളില്‍ സമര്‍ത്ഥനുമായിരുന്നു. ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലൂടെ 1970 ലാണ് ചന്ദ്രബോസ് സിനിമയിലെത്തുന്നത്.

ദൗത്യത്തിലേയും കാര്‍ണിവെല്ലിലേയും പ്രകടനങ്ങള്‍ നായകര്‍ക്ക് നിലയ്ക്കാത്ത കയ്യടി നേടിക്കൊടുത്തത് ചന്ദ്രബോസിന്റെ മികവിലാണ്. ബൈക്കുകളിലൂടെയുള്ള പ്രകടനമല്ലാതെ പ്രത്യേകതരം ശബ്ദമുണ്ടാക്കി കാക്കകളെകൂട്ടമായി ആകര്‍ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ജാവബൈക്കില്‍ രാജ്യം ചുറ്റിയിരുന്ന ചന്ദ്രബോസ് മഹാരാഷ്ട്രയില്‍ വെച്ചു പരിചയപ്പെട്ട ലക്ഷ്മിയെ ജീവിതസഖിയാക്കുയായിരുന്നു. സനിമയില്‍ കാലം ചെല്ലുംതോറും ഡ്യൂപ്പുകളുടെ പ്രസ്‌കതി കുറയുന്നത് ചന്ദ്രമോഹനെയും ബാധിച്ചു. അതിനിടയില്‍ ബാംഗ്ലൂരില്‍ വെച്ച് ലക്ഷ്മിക്ക് പൊള്ളലേറ്റു. കാക്കകളെ ആകര്‍ഷിക്കുന്ന കഴിവുകൊണ്ട് അതിനുശേഷം കുറച്ചു നാള്‍ പിടിച്ചുനിന്നെങ്കിലും അതേ പ്രകടനത്തിനായി ഒരിക്കല്‍ സുഹൃത്തുമായി ബൈക്കില്‍ പോകുമ്പോള്‍ മുളങ്കുന്നത്ത്കാവില്‍വെച്ച് ബൈക്ക് മറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു.

ഇന്ന് സ്‌ട്രേച്ചറുപയോഗിച്ച് നടന്ന് ഭിക്ഷയാചിച്ച് ഭാര്യയോടൊപ്പം കടത്തിണ്ണയിലുറങ്ങുന്ന ചന്ദ്രബോസിന്റെ വേദന ഒരു സിനിമാ സംഘടനകളും കാണുന്നില്ല എന്നതിലാണ് അദ്ഭുതം.