അഡ്ജസ്റ്റ്മെന്റ് ചെയ്താൽ സിനിമയിൽ അവസരം നൽകാം;നിർമ്മാതാവിനെതിരെ മലയാളം ടെലിവിഷൻ അവതാരിക

single-img
6 June 2014

safe_image (1)മഴവിൽ മനോരമയിലെ ഹലോ നമസ്തേ അവതാരിയോട് വിട്ട്വീഴ്ച ചെയ്താൽ സിനിമയിൽ അവസരം നൽകാമെന്ന് സിനിമ നിർമ്മാതാവിന്റെ “വാഗ്ദാനം”.ഹലോ നമസ്തേ അവതാരിക നന്ദിനി നായർ തന്നെയാണു നിർമ്മാതാവിന്റെ “വാഗ്ദാനം” പുറം ലോകത്തെ അറിയിച്ചത്.ശ്രീനിവാസൻ,വിനയ് ഫോർട്ട് എന്നിവർ അഭിനയിക്കുന്ന റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു നിർമ്മാതാവ് നന്ദിനിയോട് മോശമായി പെരുമാറിയത്

ശീതളൻ കൊച്ചി എന്ന നിർമ്മാതാവണു സിനിമയിൽ അഭിനയ വാഗ്ദാനം നൽകി എത്തിയത്.”വിട്ട് വീഴ്ചകൾക്ക്” തയ്യാറായാൽ അഞ്ച് ലക്ഷം രൂപ അഡ്വാൻസായി നൽകാമെന്നും ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നും ഇയാൾ നന്ദിനിയോട് പറഞ്ഞു.നന്ദിനിയുമായി ഇയാൾ നടത്തിയ ചാറ്റ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് നന്ദിനി നായർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.നന്ദിനി സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതിനു പിന്നാലെ “നിർമ്മാതാവ്” ഫേസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തതായാണു കാണുന്നത്