ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സമനില

single-img
6 June 2014

hockyindiaഹേഗ്: ലോകകപ്പ് ഹോക്കി ടൂർണമെന്റിലെ മുന്നാം മത്സരത്തിൽ സ്‌പെയിനിനെതിരായ ഇന്ത്യയ്ക്ക് സമനില(1-1). ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ജയം മാത്രം ലക്ഷ്യംവച്ച് തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു ഇന്ത്യ. 28-ാം മിനിട്ടിൽ രുപീന്ദർപാൽ സിംഗ് പെനാൽട്ടി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ അധികം വൈകാതെ 34ാം മിനിട്ടിൽ റോക്ക് ഒലിവേരയിലൂടെ സ്‌പെയിൻ സമനില പിടിച്ചു.

തുടർന്ന് ഇരുടീമും ഗോൾ നേടാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഗോൾ നേടാൻ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുതത് മത്സരത്തിന്റെ നിറം കെടുത്തി. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യ ആറ് ടീമുകളുള്ള ഗ്രൂപ്പ് എയിൽ അഞ്ചാം സ്ഥാനത്താണ്. സ്പെയിൻ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. ശനിയാഴ്ച മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.