പൊളിറ്റ്​ ബ്യൂറോയില്‍ തുടരാനാകില്ലെന്ന് യെച്ചൂരി

single-img
6 June 2014

08TH_YECHURY_1046802eലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ നിന്നും മാറിനില്‍ക്കാമെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. പിബിയില്‍ നിന്ന് ഒ‍ഴിവാക്കണമെന്ന ആവശ്യം യെച്ചൂരി ഇന്നത്തെ യോഗത്തിലും ഉന്നയിക്കും.

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇന്ന് ചേരുന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഇക്കാര്യം യെച്ചൂരി സൂചിപ്പിക്കും. കഴിഞ്ഞമാസം ചേര്‍ന്ന് പോളിറ്റ്ബ്യൂറോയിലും യെച്ചൂരി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിന്‍റെ ചുമതല യെച്ചൂരിക്കായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിബിയില്‍ നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിട്ടുള്ളത്.

കൊല്ലത്തെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന നിലപാട് എം.എ ബേബി ഇന്നും ആവര്‍ത്തിക്കും