മോദിയുടെ അമ്മയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്നേഹ സമ്മാനം

single-img
6 June 2014

hiraben_sari_517പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമ്മ ഹീരാ ബെന്നിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സാരി സമ്മാനമായി അയച്ചുകൊടുത്തു. ട്വിറ്ററിലൂടെ നന്ദി അറിയിച്ചുകൊണ്ട് മോഡി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മയ‌്‌ക്ക് നൽകാനായി മോഡി ഒരു ഷാൾ സമ്മാനിച്ചിരുന്നു.

മുത്തശ്ശിക്ക് മോഡി സമ്മാനിച്ച ഷാൾ വളരെ മനോഹരമാണെന്ന് ഷെരീഫിന്റെ മകൾ മറിയാം ഷെരീഫും ട്വിറ്ററിൽ കുറിച്ചിരുന്നു. ഷെരീഫിന്റെ ഇന്ത്യ സന്ദർശനത്തിനു സമ്മർദ്ദം ചെലുത്തിയത് മകൾ മറിയമായിരുന്നു