യുവിക്ക് പിന്നാലെ പിതാവിനും ക്യാൻസർ

single-img
6 June 2014

Yuvraj_Singh_and_fatherന്യൂയോര്‍ക്ക് : ക്യാന്‍സറിനെ തോല്പിച്ച് ക്രീസിൽ തിരിച്ചെത്തിയ യുവരാജ് സിങ്ങിന്റെ പിതാവായ യോഗരാജിനും ക്യാന്‍സര്‍. ന്യൂയോര്‍ക്കിലെ ആസ്പത്രിയില്‍ തൊണ്ടയിലെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് യുവരാജിന്റെ പിതാവ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം കൂടിയായ യോഗരാജ് സിങ്.  20 ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. കുറച്ച് ദിവസത്തെ വിശ്രമത്തിനുശേഷം യോഗരാജ് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

1980-81 സീണണില്‍ ഇന്ത്യന്‍ ടീമിലെ മീഡിയം പേസ് ബൗളറായിരുന്ന യോഗരാജ് ഒരു ടെസ്റ്റിലും ആറ്് ഏകദിന മത്സരങ്ങളിലും കളിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിനിമാ നടനായി. ‘ഭാഗ് മില്‍ഖാ ഭാഗ്’ എന്ന ബോളിവുഡ് ചലച്ചിത്രത്തിലും നിരവധി പഞ്ചാബി ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2011 ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് യുവരാജിന് ക്യാന്‍സറുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയും വിശ്രമവുമായി ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് യുവി പിച്ചില്‍ തിരിച്ചെത്തിയത്.