അമോണിയം വാതക ചോര്‍ച്ച : തൂത്തുക്കുടിയില്‍ 54 പേര്‍ ആശുപത്രിയില്‍

single-img
6 June 2014

തൂത്തുക്കുടി: മത്സ്യസംസ്കരണ ഫാക്ടറിയില്‍ അമോണിയം വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 54 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ആരുടെയും നില ഗുരുതരമല്ല. തൂത്തുക്കുടിയിലെ നിള സീഫുഡ് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. 

ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫാക്ടറി തൊഴിലാളികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലുള്ള 20 പേര്‍ അടക്കം 47 സ്ത്രികളും 7 പുരുഷന്മാരുമാണ് ചികിത്സയിലുള്ളത്. 

എന്നാല്‍ ആശങ്ക വേണ്ടെന്നു ജില്ലാ കളക്ടര്‍ എം രവികുമാര്‍ അറിയിച്ചു. വ്യവസായ സുരക്ഷാ ഇന്‍സ്പെക്ടറോട് വിശദീകരണം തേടിയതായും അദ്ദേഹം അറിയിച്ചു.റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

സംഭവത്തെ തുടര്‍ന്ന് ഫാക്ടറി താത്കാലികമായി പൂട്ടി. ഫാക്ടറിയുടെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.