കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജഞ പൂര്‍ത്തിയായി

single-img
5 June 2014

sreeകേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജഞ പൂര്‍ത്തിയായി. കണ്ണൂരില്‍ നിന്നുള്ള എം.പി പി.കെ ശ്രീമതി, ചാലക്കുടി എം.പി ഇന്നസെന്റ്, കോഴിക്കോട് എം.പി എം.കെ രാഘവന്‍, ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി കെ.സി വേണുഗോപാല്‍, ആറ്റിങ്ങല്‍ എം.പി എ.സമ്പത്ത് എന്നിവര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

 

 

 

 

ശ്രീമതി ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ ഇടത് സഹയാത്രികനാണെങ്കിലും ഇന്നസെന്റ് ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള ഇടത് അംഗം ജോയിസ് ജോര്‍ജും ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. അതേസമയം മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ പ്രതിജ്ഞയെടുത്ത് വ്യത്യസ്തനായി.in