ബി.ജെ.പി. നേതാവ് സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കറാകും

single-img
5 June 2014

suബി.ജെ.പി. നേതാവ് സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കറാകും. മധ്യപ്രദേശില്‍ നിന്ന് എട്ടാം തവണയും വിജയിച്ച സുമിത്ര മഹാജന്‍, ലോക്‌സഭാ അധ്യക്ഷ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. മീരാകുമാറാണ് ആദ്യത്തെ വനിതാസ്പീക്കര്‍. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തസാഹചര്യത്തില്‍ ഇരുവരെയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

 

എന്നാല്‍, ആര്‍. എസ്.എസ്സിന്റെ പിന്തുണ സുമിത്രയ്ക്കാണ്. ഇന്‍ഡോറിനെ 1989 മുതല്‍ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍, വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു.വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്.