ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്റില്‍ മുറിയില്ല

single-img
5 June 2014

advaniബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്റില്‍ മുറിയില്ല. ഒരു ദശാബ്ദമായി അദ്വാനി ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് അദ്വാനിയുടെ പേര് നീക്കം ചെയ്തു. പുതിയ എന്‍.ഡി.എ ചെയര്‍മാന് വേണ്ടിയാണ് മുറി ഒഴിപ്പിച്ചതെന്നാണ് വിശദീകരണം.

നേരത്തെ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കൊപ്പമാണ് അദ്വാനിക്കും പാര്‍ലമെന്റില്‍ മുറിയുണ്ടായിരുന്നത്. ഇതില്‍ അദ്വാനിയുടെ പേരുള്ള നെയിം പ്ലെയിറ്റാണ് എടുത്ത് മാറ്റിയത്. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലാണ് പകരം അദ്വാനിക്ക് മുറി നല്‍കിയിരിക്കുന്നത്.

.