ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ വീണ്ടും അതിക്രമം

single-img
5 June 2014

rape-Logo--ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ വീണ്ടും അതിക്രമം. സിതാപുര്‍ ജില്ലയിലെ ബേനിപുരില്‍ പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.

 

 

 

കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗ്രാമവാസിയായ രമേഷ് (38) എന്നയാള്‍ക്കും ബന്ധുക്കളായ മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് മിഷ്‌റിക് പോലീസ് കേസെടുത്തത്. മകളെ വിവാഹം കഴിക്കണമെന്ന രമേഷിന്റെ ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു.

 

 

ഫിറോസ്പുര്‍ ഗ്രാമത്തിലാണ് മറ്റൊരു സംഭവം നടന്നത് . 15 വയസ്സുള്ള പെണ്‍കുട്ടിയെ തോക്കുചൂണ്ടി ബലാത്സംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഗ്രാമത്തിലെ കാസിം എന്നയാളെ പോലീസ് തിരയുകയാണ്. കൃഷിയിടത്തില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.