മുഖ്യമന്ത്രിയെ അബ്ദുള്ളക്കുട്ടി രാജിസന്നദ്ധത അറിയിച്ചു

single-img
5 June 2014

abdullakutty-to-mb-tv__smallഎ.പി. അബ്ദുള്ളകുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയാണു രാജി സന്നദ്ധത അറിയിച്ചത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത. എസ്. നായരെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരേ സരിത കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
തിടുക്കത്തില്‍ രാജി വെയ്ക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി അബ്ദുള്ളകുട്ടിയോട് പറഞ്ഞത്. രാജി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അബ്ദുള്ളക്കുട്ടി ആരോപണവിധേയന്‍ മാത്രമാണ്. ആരോപണവിധേയരെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി