അന്യ സമുദയക്കാരനെ പ്രണയിച്ച സഹോദരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

single-img
5 June 2014

gun-genericഅലഹബാദ്:അന്യ സമുദയക്കാരനെ പ്രണയിച്ച കൗമാരക്കാരിയായ സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി,കൊലപ്പെടുത്തിയ ശേഷം സഹോദരനും ആത്മഹത്യ ചെയ്തു.സച്ചിൻ സാഹു എന്ന 25കാരനാണു സഹോദരിയെ കൊലപ്പെടുത്തിയത്

സഹോദരി അന്യസമുദായക്കാരനുമായി പ്രണയത്തിൽ ആയതിൽ ഏറെ നാളായി സച്ചിൻ അസ്വസ്തനായിരുന്നു.വെടിവെച്ചണു സഹോദരിയെ ഇയാൾ കൊലപ്പെടുത്തിയത്.

പോലീസ് സച്ചിന്റെ ആത്മഹത്യ കുറിപ്പു കണ്ടെത്തി.പലപ്രാവശ്യം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ സഹോദരിയോട് ആവശ്യപ്പെട്ടു,പക്ഷേ അവൾക്ക് അവനോടൊപ്പം പോകാനായിരുന്നു താല്പര്യം.ജൂൺ 6നു അവൾ ഒളിച്ച്ഓടാൻ തീരുമാനിച്ചിരുന്നു.പലതവണ അവരിരുപേരെയും ഞാൻ ഒരുമിച്ച് കണ്ടിട്ടുണ്ട്.അവനെ രാവിലെ കാണാനായി പലപ്പോഴും കുടുംബാംഗങ്ങൾക്ക് ശീതളപാനീയത്തിൽ ഉറക്ക ഗുളിക കലക്കികൊടുക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ സച്ചിൻ എഴുതിയിരുന്നു

കൊല്ലപ്പെട്ട പതിനേഴുകാരി ഉൾപ്പെടെ മൂന്ന് സഹോദരിമാരാണു സച്ചിനുള്ളത്.ലഘുഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തിയാണു സച്ചിനും കുടുംബവും കഴിഞ്ഞിരുന്നത്