നോവാക്‌ ദ്യോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണിന്റെ സെമി ഫൈനില്‍ കടന്നു

single-img
5 June 2014

djokovicപാരീസ്‌: ഫ്രഞ്ച്‌ ഓപ്പണിൽ മുൻ ലോക ഒന്നാം നമ്പർ താരം സെര്‍ബിയയുടെ നോവാക്‌ ദ്യോക്കോവിച്ച്‌ സെമി ഫൈനില്‍ കടന്നു. ക്വാര്‍ട്ടറിൽ കാനഡയുടെ മിലോസ്‌ റാവോനിക്കിനെ 7-5, 7-6(7/4), 6-4 എന്ന സ്‌കോറിനു തോല്‍പ്പിച്ചായിരുന്നു ദ്യോക്കോവിച്ചിന്റെ കുതിപ്പ്. ആറാം തവണയാണു ദ്യോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണ്‍ സെമിയില്‍ കളിക്കുന്നത്‌. ലാത്വിയയുടെ ഏണസ്‌റ്റ്‌ ഗുല്‍ബിസിനെയാണു ദ്യോക്കോവിച്ച്‌ സെമിയില്‍ നേരിടുക.