മോഡി-ഒബാമ കൂടിക്കാഴ്ച സെപ്റ്റംബറില്‍ ഉണ്ടായേക്കും

single-img
5 June 2014

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ മാസത്തില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.മോഡി ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേയ്ക്ക് പോകുംപോഴാകും കൂടിക്കാഴ്ച നടക്കുക.

സെപ്റ്റംബര്‍ 26-നും 30-നുമിടയില്‍ വാഷിംഗ്ടണില്‍ വെച്ചായിരിക്കും ഇവര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കുക.ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നടക്കുന്നത് ന്യൂയോര്‍ക്കില്‍ വെച്ചാണ്.

മോഡി പ്രധാനമന്ത്രിയായി സ്ഥാനമേറ്റയുടന്‍ തന്നെ ഒബാമ മോഡിയെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചിരുന്നു.ഉഭയകക്ഷി ചര്‍ച്ചയ്ക്കായി അന്ന് തന്നെ ഒബാം മോഡിയെ ക്ഷണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ജൂണ്‍ 8-നു ഇന്ത്യയിലെത്തും.