ഉത്തര്‍പ്രദേശില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല : വയലില്‍ മൂത്രമൊഴിച്ച അഞ്ചുവയസ്സുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു

single-img
5 June 2014

ലക്നൌ : സ്ത്രീകള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു നടുക്കുന്ന വാര്‍ത്ത.കളിക്കുന്നതിനിടെ അയല്‍വാസിയുടെ വയലില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു. വയലിന്റെ ഉടമസ്ഥനാണ് ഈ കാടന്‍ പ്രവൃത്തിയ്ക്ക് പിന്നില്‍.

പ്രതാപ്ഗഢിലെ കൊരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇഷ്ടികച്ചൂളയിലെ ജോലിക്കാരന്‍ ശേഷ്‌റാമിന്റെ മകന്‍ റിതേഷിനാണ് തന്റെ വയലില്‍  മൂത്രമൊഴിച്ചതിന് ഭൂവുടമ കാടന്‍ശിക്ഷ നല്‍കിയത്.

അലറിക്കരഞ്ഞുകൊണ്ട് വെട്ടിലെതിയ ബാലന്‍ ഒരു വിധം വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു.ചോരയൊലിപ്പിച്ചുകൊണ്ടാണ് കുട്ടി വീട്ടിലെത്തിയത്.

അലഹാബാദിലെ ആസ്പത്രിയില്‍ ചികിത്സയിലാണ് ബാലന്‍.കുട്ടിയെ ഭൂവുടമയും മകനും ചേര്‍ന്ന് മര്‍ദിച്ചതായും പോലീസ് പറഞ്ഞു. ഭൂവുടമ ദുര്‍ഗേഷ് മൗര്യയ്‌ക്കെതിരെ ശേഷ്്‌റാം പോലീസില്‍ പരാതിനല്‍കി. ശിക്ഷനടത്താന്‍ കൂട്ടുനിന്നതിന് മൗര്യയുടെ മകനെയും പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഇരുവരും ഒളിവിലാണ്.