അഫ്ഗാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വൈദികനെ കണ്ടെത്തി

single-img
5 June 2014

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍വൈദികന്‍ അലക്‌സ് പ്രേം കുമാറിനെ കണ്ടെത്തിയതായി സൂചന. വൈദികനെ താമസിപ്പിച്ചിരിക്കുന്ന ഇടം കണ്ടെത്താനായതായി അഫ്ഗാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദികളുമായി മധ്യസ്ഥ ചര്‍ച്ചനടത്താന്‍ ശ്രമിക്കുകയാണെന്നും വ്യോമായന തിരച്ചില്‍ തടരുകയാണെന്നും അഫ്ഗാന്‍ അറിയിച്ചു. തീവ്രവാദികളുടെ പാക് ബന്ധവും നിരീക്ഷണത്തിലാണ്. അഫ്ഗാനിസ്താനിലെ ഹെറാത്തില്‍നിന്നാണ് അലക്‌സ് പ്രേംകുമാറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്.

അഭയാര്‍ഥിക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്നാണ് വൈദികനെ തിങ്കളാഴ്ച ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം മെയ് 23ന് ആക്രമിക്കപ്പെട്ടതിന് പിറകെയാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. സന്നദ്ധ സംഘടനയായ ജെസ്യൂട്ട് റെഫ്യൂജി സര്‍വീസിന്റെ അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മധുരയിലെ ജസ്യൂട്ട് പ്രോവിന്‍സിലെ അംഗമായിരുന്ന അലക്‌സ് പ്രേംകുമാറിയിരുന്നു.