ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയെ ജയിലിലടച്ചു

single-img
4 June 2014

yashwant_sinhaബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെയും മറ്റു 54 പേരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് ജയിലിലടച്ചു. ജാര്‍ഖണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ധനേഷ് ഷായെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയ്‌ക്കെതിരെ കോടതി നടപടിയെടുത്തത്.

തിങ്കളാഴ്ച ഹസാരിബാഗില്‍ വൈദ്യുതി പ്രതിസന്ധിക്കെതിരെ നടന്ന ബിജെപിയുടെ പ്രതിഷേധ പരിപാടിക്കിടെ ജെഎസ്ഇബി ഹസാരിബാഗ് ശാഖ ജനറല്‍ മാനേജര്‍ ധനേഷ് ഷായെ വനിതകള്‍ കെട്ടിയിടണമെന്ന് സിന്‍ഹ ആഹ്വാനം ചെയ്തിരുന്നു. പിന്നീട് സിന്‍ഹയും നൂറോളം വരുന്ന പ്രവര്‍ത്തകരും ചേര്‍ന്ന് ധനേഷ് ഷായെ ഓഫീസില്‍ പൂട്ടിയിടുകയുമായിരുന്നു.