യുപിയില്‍ വനിതാജഡ്ജി മാനഭംഗത്തിനിരയായി

single-img
4 June 2014

rapeബലാത്സംഗം സര്‍വ്വസാധാരണമായ ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം. ഇത്തവണ ഉത്തര്‍പ്രദേശിലെ വനിതാജഡ്ജിയെയാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. അലിഗഡിലെ ഔദ്യോഗിക വസതിയിലാണ് ജഡ്ജി പീഡിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലായ ജഡ്ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഡ്ജിയുടെ മുറിയില്‍ നിന്ന് കീടനാശിനിക്കുപ്പി പോലീസിന് ലഭിച്ചതായും കീടനാശിനി കുടിപ്പിച്ച് പ്രതികള്‍ ജഡ്ജിയെ കൊല്ലാന്‍ ശ്രമിച്ചതായി സംശയിക്കുന്നതായും ലക്‌നോവിലെ പോലീസ് മേധാവി നിധിന്‍ തിവാരി മാധ്യമങ്ങളോട് പറഞ്ഞു.