സുഷമ സ്വരാജ് ഒമാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

single-img
4 June 2014

Sushma Swarajഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ളയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് പ്രധാനമായും ഇരുകൂട്ടരും തമ്മില്‍ നടത്തിയത്.

നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി വിദേശരാജ്യത്തുനിന്നുമെത്തുന്ന പ്രതിനിധിയെന്ന ബഹുമതിയും ഒമാന്‍ വിദേശകാര്യമന്ത്രിക്കാണ്. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, വിവിധ തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലുള്ള സഹകരണം ശക്തമാക്കാനാണ് നിലവിലെ തീരുമാനം.