രൂപയുടെ മൂല്യം തുടര്‍ച്ചയായ നാലാം ദിവസവും താഴ്ന്നു

single-img
4 June 2014

rupeeഡോളറിനെതിരെ രൂപയുടെ മൂല്യം വിദേശ നാണയ വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും താഴ്ന്നു. റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും പലിശ നിരക്കുകള്‍ നിലനിറുത്തിയതും റിസര്‍വ് ബാങ്ക് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം അര ശതമാനം കുറച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

രൂപയുടെ മൂല്യത്തില്‍ വിപണിയിലേക്ക് കൂടുതല്‍ പണലഭ്യത ഉണ്ടാകുന്നത് ഇടിവുണ്ടാക്കും. രൂപയുടെ മൂല്യം 23 പൈസ താഴ്ന്ന് 59.38ല്‍ അവസാനിച്ചു. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.