കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എ.പി അബ്ദുള്ളക്കുട്ടി

single-img
4 June 2014

abdullaസരിതയുടെ ആരോപണത്തിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു . കുടുംബത്തെ പോലും കേരളത്തിന് പുറത്ത് താമസിപ്പിക്കേണ്ടിവന്നു എന്നും ഒരു മുസ്ലിമായതുകൊണ്ടാണ് ആത്മഹത്യ ചെയ്യാതിരുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

 
അപമാനവും കുത്തുവാക്കും സഹിക്കാന്‍ വയ്യാതായി. മക്കള്‍ക്ക് ഇവിടെ സ്‌കൂളില്‍ പഠിക്കാന്‍ കഴിയാത്ത സ്ഥിതിയായി എന്നും എം എൽ എ പറഞ്ഞു.കേരളത്തിലെ ചില മാധ്യമങ്ങള്‍ വ്യക്തിഹത്യ ചെയ്യുകയാണ്. മൂന്നുമാസമായി വിചാരണ ചെയ്യുകയാണ്. ഒരു പൊതുപ്രവര്‍ത്തകനോടും ഇങ്ങനെ ക്രൂരത പാടില്ല എന്നും അദ്ദേഹം പറഞ്ഞു.