ഗ്രാമവികസന കാര്യ വകുപ്പ് നിതിൻ ഗഡ്ക്കരി ഏറ്റെടുക്കും

single-img
4 June 2014

nithinവാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ ഗ്രാമവികസന കാര്യ വകുപ്പ് തൽകാലം നിതിൻ ഗഡ്ക്കരി ഏറ്റെടുക്കും . പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദ്ദേശ പ്രകാരമാണ് മുണ്ടെ കൈകാര്യം ചെയ്തിരുന്ന വകുപ്പ് നിതിൻ ഗഡ്കരി ഏറ്റെടുക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയതാണ് ഇക്കാര്യം.