അന്തരിച്ച കേന്ദ്രമന്ത്രി മുണെ്ടയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പാര്‍ലമെന്റ് ആദ്യസമ്മേളനത്തിനു തുടക്കം

single-img
4 June 2014

Loksabhaചൊവ്വാഴ്ച അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ടയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. ശേഷം ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. വ്യാഴാഴ്ച രാവിലെ 11-ന് സഭ വീണ്ടും സമ്മേളിക്കും.

രാഷ്ട്രപതി പതിനാറാം ലോക്‌സഭയെ സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം സെക്രട്ടറി ജനറല്‍ പി. ശ്രീധരന്‍ വായിച്ചു കേള്‍പ്പിച്ചു. പുതിയ പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുണെ്ടയുടെ മരണം പ്രോടേം സ്പീക്കര്‍ സഭയെ ഔദ്യോഗികമായി അറിയിച്ചു. മുണെ്ടയോടുള്ള ആദരസൂചകമായി സഭാംഗങ്ങള്‍ രണ്ടുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിക്കുകയും തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.